താമരശ്ശേരി: സ്‌കോർ ഫൗണ്ടേഷന്റെയും എം.എസ്.എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ താമരശ്ശേരി റീജിനൽ ഡെഫ്‌സെന്ററിന്റെ സഹകരണത്തോടെ ഭിന്നശേഷി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹ്മാൻ നിർവഹിച്ചു. സ്‌കോർ ഡയറക്ടർ എം.പി.മൂസ്സ അദ്ധ്യക്ഷത വഹിച്ചു. എം.ടി.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. എം.ടി.അയ്യൂബ് ഖാൻ, അഡ്വ.ജോസഫ് മാത്യു, അമീൻ കരുവൻപൊയിൽ,കെ.കെ.നിജാദ്,അഷ്ഫാഖ്,ബേബിഷൈജ,ആയിശ പരിവാര്‍,ലത്തീഫ് ഓമശ്ശേരി,സതീശൻ പുതുപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു. വി.പി.ഉസ്മാന്‍ സ്വാഗതവും പി.ഉസ്മാന്‍ ചെമ്പ്ര നന്ദിയും പറഞ്ഞു.