കൊടിയത്തൂർ: കേരള സർക്കാരിന്റെ ബഡ്ജറ്റ് 2021 ന്റെ കവർ ചിത്രം തയ്യാറാക്കിയ കൊടിയത്തൂർ ഗോതമ്പറോഡ് സ്വദേശിയായ മുഹമ്മദ് ഇർഷാദിനെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ആദരിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ കൊവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ ബാങ്കിന്റെ ഉപഹാരം പ്രസിഡന്റ് വി. വസീഫ് നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർമാരായ നാസർ കൊളായി, എ.സി. നിസാർബാബു, സെക്രട്ടറി കെ. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.