കോഴിക്കോട്: മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നത് ഒഴിവാക്കാൻ ഇന്റർനെറ്റ് ബന്ധം ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി. ഗവാസ് ആവശ്യപ്പെട്ടു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രക്ഷിതാക്കളും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അടിയന്തരമായി നെറ്റ് വർക്ക് പ്രൊവൈഡർമാരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്‌നപരിഹാരം തേടണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു.