കോഴിക്കോട് : പ്രവാസികൾക്ക് മാത്രമായുള്ള കൊവിഡ് പ്രതിരോധ മെഗാ വാക്‌സിനേഷൻ ക്യാമ്പ് ഇന്നു മുതൽ 11 വരെ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട് കോർപ്പറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ചവർക്കാണ് ക്യാമ്പിൽ വാക്‌സിനേഷൻ ലഭിക്കുക. അനുമതി ലഭിച്ച എല്ലാവരും ഈ അവസരം വിനിയോഗിച്ച് വാക്‌സിനേഷൻ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.