ഫറോക്ക്:​രാജ്യത്തെ വിവിധ ജില്ലകളിൽ പെട്രോൾ വില നൂറ് കടന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി വീട്ടുമുറ്റത്തും പാർട്ടി ഓഫീസുകൾക്ക് മുന്നിലും നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഡി.വൈ.എഫ്.ഐ ഫറോക്ക് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് സെന്റർ മുന്നിൽ നടന്ന പ്രതിഷേധം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ഷഫീക്ക് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എം.സമീഷ് സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി എൽ.യു ആബിദ് സ്വാഗതവും, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ലെനീഷ് അദ്ധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം എം.ജിതിൻ പങ്കെടുത്തു.