കോഴിക്കോട്: ഡൽഹി - തിരുവനന്തപുരം നിസാമുദ്ദീൻ എക്പ്രസിൽ ക‌ടത്തുകയായിരുന്ന 15 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി റാം പ്രവീഷ് ചൗഹാനെ (25) റെയിൽവേ പൊലീസ് സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്‌ ഫോമിലെത്തിയ ട്രെയിനിൽ സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.