കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നും ഭരണപരിഷ്‌കാര നടപടികൾ നിറുത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിക്കുമെന്ന് കൺവീനർ കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സമരം.