കോഴിക്കോട് : ചേളന്നൂരിലെ പഴയകാല എസ്.എൻ.ഡി.പി യോഗം പ്രവർത്തകനും ദീർഘകാലം എസ്.എൻ ട്രസ്റ്റ് കോഴിക്കോട് റീജിയണൽ കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗവുമായിരുന്ന എം.കെ.ചന്തുക്കുട്ടിയുടെ നിര്യാണത്തിൽ ട്രസ്റ്റ് റീജിയണൽ കമ്മിറ്റി യോഗം അനുശോചിച്ചു. ചെയർമാൻ മഞ്ചേരി രാജൻ അദ്ധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം പി.എം. രവീന്ദ്രൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കൺവീനർ പറമ്പത്ത് ദാസൻ, ഗിരി പാമ്പനാൽ, സുധീഷ് കേശവപുരി, ഷനൂപ് താമരക്കുളം, ചന്ദ്രൻ കപ്പേടത്ത്, ദാസൻ മലപ്പുറം, കെ.ടി.ഹരിമോഹൻ, ശ്രീനിവാസൻ, രാഘവൻ മാസ്റ്റർ, നരേന്ദ്രൻ ചേളന്നൂർ എന്നിവർ സംസാരിച്ചു.