photo
ദേശീയ കലാസംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ മൂടിക്കെട്ടി സമരം എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഇന്ധനവില അനിയന്ത്രിതമായി വ‌ർദ്ധിപ്പിക്കുന്നതിനെതിരെ എൻ.സി.പി യുടെ കലാ - സാംസ്കാരിക വിഭാഗമായ ദേശീയ കലാസംസ്കൃതിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗം പി.സുധാകരൻ സമരം ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് മൊടക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എൻ. രാജൻ , പി.അബ്ദുറഹിം, അസൈനാർ എമ്മച്ചംകണ്ടി എന്നിവർ സംസാരിച്ചു. സമരത്തിന് ഗിരീഷ് തിരുവോട്ട്, വിശ്വനാഥൻ, കെ.പി. മണികണ്ഠൻ, അയൂബ് എന്നിവർ നേതൃത്വം നൽകി.