കോഴിക്കോട് : പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യൂണിറ്റുകളിൽ പോസ്റ്റർ സമരം നടത്തി. ജില്ലാതല ഉദ്ഘാടനം സാഹിത്യകാരൻ കെ.പി രാമനുണ്ണി നിർവഹിച്ചു. കുന്ദമംഗലം ബ്ലോക്കിലെ പെരുമൺപുറയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി വി.വസീഫ്, വൈസ് പ്രസിഡന്റ് കെ.അബിജേഷ്, ജില്ലാ കമ്മിറ്റി അംഗം പി.പ്രഗിൻലാൽ, കെ.രഞ്ജിത്ത്, വി.വിജീഷ് എന്നിവർ സംബന്ധിച്ചു.
കൊയിലാണ്ടി ബ്ലോക്കിലെ കുറുവങ്ങാട് വെസ്റ്റ് യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് അഡ്വ എൽ. ജി. ലിജീഷും കുന്നുമ്മൽ ബ്ലോക്കിലെ തൊട്ടിൽപാലം ടൗൺ യൂണിറ്റിൽ ജില്ല ട്രഷറർ പി.സി. ഷൈജുവും സമരത്തിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ സമേഷ്, പി. ഷിജിത്ത് എന്നിവർ യഥാക്രമം ബാലുശ്ശേരി ടൗൺ യൂണിറ്റിലും കാവിൽകോട്ട യൂണിറ്റിലും സമരത്തിന് നേതൃത്വം നൽകി.