road
കീഴ്പയ്യൂർ മണപ്പുറം മുക്ക് - മുയിപ്പോത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ

പേരാമ്പ്ര: മേപ്പയ്യൂർസ ചെറുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴ്പയ്യൂർ മണപ്പുറം മുക്ക് - മുയിപ്പോത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ജനതാദൾ - എസ് കീഴ്പയ്യൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.

രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് തകർന്ന നിലയിലുള്ളത്.

ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. എ.എം അനീഷ്, എം.റൂബിനാസ്, ഷെറിൻ, കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു.