കടലുണ്ടി: കടൽക്ഷോഭത്തിൽ തകർന്ന കടൽഭിത്തികൾ ബലപ്പെടുത്തുന്ന പ്രവൃത്തി​ക്ക് തുടക്കമായി . ഇതിനായി ഇറിഗേഷൻ വിഭാഗം 17 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടത്തുന്നത്. കടലുണ്ടി , വാക്കടവ് , കപ്പലങ്ങാടി ഭാഗങ്ങളിൽ കടൽഭിത്തി നവീകരിക്കുന്നതിനായി രണ്ട് പ്രവൃത്തികൾ കൂടി ടെൻഡർ ചെയ്തിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായ ഘട്ടത്തിൽ 4.5 ലക്ഷം രൂപയുടെ പ്രവൃത്തി കടലുണ്ടിയിലും 1.8 ലക്ഷം രൂപയുടെ പ്രവൃത്തി ഗോദീശ്വരത്തും ​പൊതുമരാമത്ത് ​മന്ത്രി​ പി.എ മുഹമ്മദ് റിയാസിന്റെ ​​ ഇടപെടലിനെ തുടർന്ന് നടത്തിയിരുന്നു.