കടലുണ്ടി: ​'കപ്പ കർഷകർക്കൊരു കൈത്താങ്ങും ദുരിതങ്ങൾ​ക്കൊരാശ്വാസവും' എന്ന ലക്ഷ്യവുമായി കടലുണ്ടി ആശ്വാസം ചാരിറ്റബിൾ മൂവ്മെന്റ് കർഷകരിൽ നിന്ന് കപ്പ സംഭരിച്ച് വിൽപ്പന നടത്തി. 3000 കിലോ​ കപ്പ പഞ്ചായത്തിലെ 18,19, 20 വാർഡുകളിലെ 1000 വീടുകളിൽ 3 കിലോ വീതം ​ എത്തിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വിതരണോ​ദ്ഘാടനം ​നിർവഹിച്ചു. ആശ്വാസം ചാരിറ്റബിൾ മൂവ്മെന്റ് സെക്രട്ടറി യൂനുസ് കടലുണ്ടി ഏറ്റുവാങ്ങി. ചാരിറ്റി പ്രസിഡന്റ്‌ ഹിദായത്ത് തൊണ്ടിക്കോട് അദ്ധ്യക്ഷത വഹിച്ചു​. എൻ.വി .ജാഫർ​,​​ വി.എ .ഷഫീക്ക് ​,പി. വി.അംജദ് ​ ,​ ടി.പി .ഫൈസൽ , ​പി.വി .ആശിക്ക്​,​ ​ സി.ഷബീർ,​ വി ​.അൻവർ ഹാഷിം ​, എസ്.അബൂബക്കർ, ​ എൻ.വി.ശബീർ ​,വി. സമരേഷൻ, കമറുദ്ധീൻ​ എന്നിവർ പങ്കെടുത്തു.