കൊളത്തറ: കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയിലെ അക്ഷര സേനാംഗങ്ങളും ആത്മവിദ്യാസംഘം കൊളത്തറ എ.യു.പി.സ്കൂളിലെ അദ്ധ്യാപകരും ചേർന്ന് കൊവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന കൊളത്തറയിലെ ബസ് ജീവനക്കാർക്ക് ഭക്ഷണകിറ്റ് നൽകി. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കൊളത്തറ 43- ാം ഡിവിഷനിലെ ആളുകൾക്ക് ശിവദാസ് സ്മാരക ഗ്രന്ഥശാലയിലെ അക്ഷരസേന വോളണ്ടിയർ ഗ്രൂപ്പ് വൈദ്യസഹായവും നൽകി വരുന്നു. വൈദ്യ സഹായം ആവശ്യമായവർക്ക് ഫോൺ ഇൻ പരിപാടിയിലൂടെ മരുന്നുകൾ ഹെൽത്ത് സെന്ററിൽ നിന്ന് ശേഖരിച്ച് വീടുകളിലെത്തിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. രജിത് മുല്ലശ്ശേരി, അക്ഷയ്, സുർജിത്, ജിഷ സുജിത്, പ്രസീജ, ലിൻസി, ദീപ, സീന എന്നിവരുൾപ്പെടെ 15 ഓളം വോളണ്ടിയർമാരാണ് സംഘത്തിലുള്ളത്. കൊളത്തറ കണ്ണാട്ടിക്കുളം ആയുർവേദ ഹെൽത്ത് സെന്ററിലെ ഡോ.അനിൽകുമാറിന്റെ പിന്തുണയിലാണ് വൈദ്യസഹായം.