വടകര: യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയറിന്റെ നേതൃത്വത്തിൽ മണിയൂർ മണ്ഡലത്തിലെ പ്രവർത്തകർ നിതിൻചന്ദ്രന്റെ സ്മരണയിൽ വടകര സഹകരണ ഹോസ്പിറ്റലിൽ രക്‌തദാനം ചെയ്തു. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ് യൂത്ത് കെയറിന്റെ രക്തദാനം. വിവേക്, സുമേഷ്, ജിതിൻ, അഭിരാം, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.നേരത്തെ തലശ്ശേരി ഗവ. ആശുപത്രിയിലും തലശ്ശേരി കാൻസർ സെന്ററിലും രക്‌തദാനം നടത്തിയിരുന്നു.