img30210609
നോർത്ത് കാരശേരി പെട്രോൾ പമ്പിൽ കെ.എസ്.യു നടത്തിയ പ്രതിഷേധ ക്രിക്കറ്റ് മത്സരം

മുക്കം: പെട്രോൾ വില 100 രൂപ കടന്നതിനെ തുടർന്ന് പെട്രോൾ പമ്പിൽ ക്രിക്കറ്റ് കളിച്ച് സെഞ്ച്വറി അടിച്ച് പ്രതിഷേധം. കെ.എസ്.യു പ്രവർത്തകരാണ് നോർത്ത് കാരശ്ശേരിയിലെ ഭാരത് പെട്രോളിയം കമ്പനിയുടെ പമ്പിൽ ക്രിക്കറ്റ്‌ കളിച്ച് പ്രതിഷേധിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ദിഷാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാനിബ് ചോണാട്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ഷാമിൽ ചോണാട്, തനുദേവ് കൂടാംപൊയിൽ, കെ.കെ.ഫായിസ്, അൻസിൽ റഹ്മാൻ, ഷഹാസ് എന്നിവർ നേതൃത്വം നൽകി.