രാമനാട്ടുകര: ചുങ്കം തിരിച്ചിലങ്ങാടിയിലെ ടീം ടൈഫൂൺസ് രാമനാട്ടുകര നഗരസഭ ആരോഗ്യ വിഭാഗത്തിന് പി.പി.ഇ കിറ്റുകളും സാനിറ്റൈസറും മാസ്കുകളും നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.​എം.യമുന ടീം ടൈഫൂൺസ് പ്രസിഡൻറ് വി.പി.ഫിറോസിൽ നിന്നു ഇവ ഏറ്റു വാങ്ങി. നോഡൽ ഓഫീസർ ഹംസ, ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, ടീം ടൈഫൂൺസ് വൈസ് പ്രസിഡന്റ് അസ്‌കർ, റിയാസ് ചക്കാല എന്നിവർ സംബന്ധിച്ചു.