sevabarati
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ നിർവഹിക്കുന്നു

വടകര: ഏറാമല പഞ്ചായത്തിലെ ആദിയൂർ പ്രദേശത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സേവാഭാരതിയും നമോ ബ്രിഗേഡ്‌സും ചേർന്ന് പഠനോപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം വടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ നിർവഹിച്ചു. ഏറാമല സേവാഭാരതി പ്രസിഡന്റ് ടി.ടി.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ രമ്യ കണ്ടിയിൽ, ജി.രതീഷ് എന്നിവർ സംസാരിച്ചു. അഭിജിത്ത് ചെറുവാട്ട് സ്വാഗതവും സക്ഷമ വടകര താലൂക്ക് പ്രസിഡന്റ് കെ.കെ രമേശ് നന്ദിയും പറഞ്ഞു.