താമരശ്ശേരി: ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ചികിത്സ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകൾ രാവിലെ 9 മണി മുതൽ രാത്രി ഏഴ് മണി വരെ തുറക്കാം. ഹോട്ടലുകളിൽ രാത്രി ഒമ്പത് മണി വരെ പാർസൽ അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങൾക്കോ ചികിത്സയുടെ ആവശ്യത്തിനോ അല്ലാതെ ഇത്തരം പ്രദേശങ്ങളിൽനിന്ന് പുറത്തേക്കോ മറ്റു പ്രദേശങ്ങളിൽനിന്ന് ഇവിടേയ്ക്കോ പ്രവേശിക്കാൻ അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കുറയുന്നതു വരെ നിയന്ത്രണം തുടരും. പൊലീസ്, സെക്ടർ മജിസ്ട്രേറ്റ്, ക്ലസ്റ്റർ കമാൻഡർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.ജില്ലാ പൊലീസ് മേധാവി, താലൂക്ക് ഇൻസിഡന്റ് കമാൻഡർ എന്നിവരുടെ നിരീക്ഷണവും ഉണ്ടാവും. ജൂൺ 9 മുതൽ 16 വരെ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇവിടെയും ബാധകമാണ് .