veedu
പൂഴിത്തോട്ടിൽ വലിയപീടികയിൽ മേരിയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിൽ നാലാം വാർഡിലെ സെന്റ് മേരീസ് ഭാഗത്ത് വലിയപീടികയിൽ മേരിയുടെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര പൊടുന്നനെ തകർന്നു വീണു. വീട്ടുകാർ അപകടത്തിൽ പെടാതെ രക്ഷപെട്ടു. നാട്ടുകാർ ഇവരെ മറ്റൊരു വീട്ടിലേക്കു മാറ്റി.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും മേൽക്കൂരയ്ക്ക് ചെറിയ തോതിൽ ഇളക്കമുണ്ടായിരുന്നതായി പറയുന്നു. അതിനടുത്ത ദിവസമാണ് സംഭവം. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.