കോഴിക്കോട് : ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂരിലെ വിതരണ കേന്ദ്രത്തിന് സമീപം കൂട്ടിയിട്ട പൈപ്പുകൾക്ക് തീപിടിച്ചു. പുക ഉയർന്നതോടെ ബീച്ച് ഫയർഫോഴ്സെത്തി തീയണച്ചു. ഇന്നലെ വൈകീട്ട് 4.45നായിരുന്നു സംഭവം. ഇവിടെ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. പൈപ്പുകൾ മുറിച്ചുമാറ്റുന്നതിനിടെയുണ്ടായ സ്പാർക്കായിരിക്കാം തീപിടിക്കാൻ കാരണമെന്നാണ് നിഗമനം.