logo
ലോഗോ

കൊയിലാണ്ടി: പൂക്കാട് കലാലയം കളി ആട്ടം ലോഗോ സിനിമാ സംവിധായകൻ മനു അശോകൻ ഫേസ് ബുക്ക്‌ പേജിലൂടെ പ്രകാശനം ചെയ്തു. ജൂൺ 15 മുതൽ ആറു ദിവസം നീണ്ടു നിൽക്കുന്ന കളി ആട്ടത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും. പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണനും എ.അബൂബക്കറുമാണ് ക്യാമ്പ് നയിക്കുന്നത്. ഡോ. ഖദീജ മുംതാസ് , ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. അനൂപ്, കെ.കെ. കൃഷ്ണകുമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും. നാടകോത്സവത്തിൽ പത്ത് നാടകങ്ങൾ അവതരിപ്പിക്കും. കളി ആട്ടം രജിസ്‌ട്രേഷന് 9446732728 നമ്പറിൽ ബന്ധപ്പെടാം.