കുറ്റ്യാടി: കൊവിഡ് പ്രതിസന്ധിയിൽ ജീവിതവഴി മുട്ടിയ കാവിലുംപാറയിലെ 100 കുടുംബങ്ങൾക്ക് പ്രവാസി കോൺഗ്രസ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ധാന്യങ്ങളും പച്ചക്കറിയും പഴവർഗവുമായി 25ൽ പരം അവശ്യസാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. കെ. മുരളീധരൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് കെയർ പ്രവർത്തകർക്ക് പ്രവാസി കോൺഗ്രസിന്റെ 10 പി.പി.ഇ കിറ്റ് അഡ്വ.കെ.പ്രവീൺ കുമാർ കൈമാറി. കാവിലുംപാറയിൽ പൊതു കളിസ്ഥലം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിക്ക് നിവേദനം നൽകി.
കെ.പി.രാജൻ, കെ.സി.ബാലകൃഷ്ണൻ, മൊയ്തു കോരങ്കോട്, തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ് കാവിലുംപാറ ജോ.സെക്രട്ടറി അസ്ലം കെ.പി, കോ ഓർഡിനേറ്റർ ആകാശ് ചീത്തപ്പാട്, ട്രഷറർ സുനിൽ. സി.പി, നൗഷാദ്. കെ.പി, നൗഫൽ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.