കുറ്റ്യാടി: കക്കട്ടിൽ സപ്ലൈകോ മാവേലി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ജൂൺ 15 ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഓൺലൈനിലൂടെ നിർവഹിക്കും. ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് മാവേലി മെഡിക്കൽസ് തുറക്കുക. ഇവിടെ മരുന്നുകൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നിർദ്ദേശത്തെ തുടർന്നാണ് കക്കട്ടിൽ മാവേലി മെഡിക്കൽസ് അനുവദിച്ചത്‌.