കോഴിക്കോട്: 'ബി.ജെ.പി വേട്ട അവസാനിപ്പിക്കുക" എന്ന മുദ്രാവാക്യവുമായി ബി.ജെ.പി യുടെ നേതൃത്വത്തിൽ ജില്ലയിലെ അയ്യായിരത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല തീ‌ർത്തു. ആയിരക്കണക്കിന് പ്രവർത്തക‌ർ സമരസംഗമത്തിൽ പങ്കാളികളായി.

പ്രതിഷേധജ്വാലയുടെ ജില്ലാതല ഉദ്ഘാടനം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഓൺലൈനിൽ നിർവഹിച്ചു. ബംഗാൾ മോഡൽ കേരളത്തിൽ നടപ്പാക്കാനുള്ള മോഹമാണ് പിണറായി വിജയനെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകർന്നടിഞ്ഞിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്തെമ്പാടും കോൺഗ്രസ് തകർന്നടിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് പ്രധാന എതിരാളി എന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെയെല്ലാം ചെറുക്കാനുള്ള കഴിവ് ബിജെപിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, ജില്ലാ സെക്രട്ടറി നവ്യ ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ്, ജില്ലാ സെൽ കോഡിനേറ്റർ പ്രശോഭ് കോട്ടൂളി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നിപിൻ കൃഷ്ണൻ, ശ്യാം അശോക് തുടങ്ങിയവർ സംസാരിച്ചു.

ബേപ്പൂർ: ബി.ജെ.പി ബേപ്പൂർ നിയോജകമണ്ഡലം സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പാർട്ടി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ ഉദ്ഘാടനം ചെയ്തു. ബി.ജെ പി യെ തകർക്കാൻ പിണറായി സർക്കാർ നടത്തുന്ന പ്രചാരണങ്ങൾ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. നാരങ്ങയിൽ ശശിധരൻ, കെ.ശിവദാസൻ, കരിച്ചാലി ദേവരാജൻ എന്നിവർ പ്രസംഗിച്ചു.

ചേളന്നൂർ: ബിജെപി കുരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി പറമ്പിൽ ബസാറിൽ തീർത്ത പ്രതിഷേധജ്വാലയിൽ ജില്ലാ കമ്മിറ്റി അംഗം വേലായുധൻ, എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി പി. സി. അഭിലാഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷേഖ് ഷാഹിദ്, മണ്ഡലം സെക്രട്ടറി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. പി.എം പ്രകാശൻ, ലോഹിദാക്ഷൻ, എം.രാജൻ ,ഉണ്ണി വടക്കൻ, സെൽവരാജൻ തുടങ്ങിയവർ നേതൃത്വം നൽകി .

കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല ജില്ലാ ട്രഷറർ വി.കെ. ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌കിഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ.വി. സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.സത്യൻ, വായനാരി വിനോദ്, എ.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

നാദാപുരം: കല്ലാച്ചിയിൽ പ്രതിഷേധജ്വാലയുടെ മണ്ഡലംതല ഉദ്ഘാടനം ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് ടി.കെ. പ്രഭാകരൻ നിർവഹിച്ചു. കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.കെ ചന്ദ്രൻ പ്രസംഗിച്ചു. എം.ചന്ദ്രൻ സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു. വളയത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി രവി ഉദ്ഘാടനം ചെയ്തു. പി.കെ ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് രജനീഷ്, കെ.ടി കുഞ്ഞിക്കണ്ണൻ, ബിനീഷ് വളയം എന്നിവർ സംസാരിച്ചു തൂണേരി പഞ്ചായത്ത് കമ്മിറ്റി തീർത്ത പ്രതിഷേധ ജ്വാല യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വി. എം.വിനീഷ് ഉദ്ഘാടനം ചെയ്തു. എടച്ചേരി പുതിയങ്ങാടി ടൗണിൽ ബി.ജെ.പിപഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ കണ്ടോത്ത്, സജീവൻ കായപ്പനച്ചി, സുരേഷ് കായപ്പനച്ചി എന്നിവർ പ്രസംഗിച്ചു.

ബാലുശ്ശേരിയിൽ ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, കോഴിക്കോട് സൗത്തിൽ ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, വടകരയിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, കൊടുവള്ളിയിൽ മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, എലത്തൂരിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.ബാലസോമൻ, നോർത്ത് മണ്ഡലത്തിൽ മേഖലാ ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ, കുന്ദമംഗലത്ത് ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ, പേരാമ്പ്രയിൽ കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജീഷ്, തിരുവമ്പാടിയിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഹരിദാസ് പൊക്കിണാരി, കുറ്റ്യാടിയിൽ ബി.ജെ.പി.സംസ്ഥാന കമ്മറ്റി അംഗം രാംദാസ് മണലേരി എന്നിവ‌ർ പ്രതിഷധജ്വാല ഉദ്ഘാടനം ചെയ്തു.