കൊടിയത്തൂർ: എഫ്.എസ്.ഇ.ടി ഒ കൊടിയത്തൂർ കൂട്ടായ്മ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. വാസു മാസ്റ്ററിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ.മനുലാൽ സ്വീകരിച്ചു. നസീർ മണക്കാടിയിൽ, സജ്ന സുൽഫീക്കർ കാരക്കുറ്റി, ബഷീർ നെച്ചിക്കാട്, ഇ.അയ്യൂബ് മാസ്റ്റർ, വസീത വി, വിജീഷ് കവിലട, കുട്ടികൃഷ്ണൻ, എച്ച്.ഐ നാസർ, നിഷിദ തുടങ്ങിയവർ പങ്കെടുത്തു.