കോഴിക്കോട്: സജിത എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പത്തുവർഷം സ്വന്തം വീട്ടിൽ അടച്ചുപൂട്ടി പീഡിപ്പിച്ച റഹ്മാനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ചെയർമാനുമായ സുധീഷ് കേശവപുരി ആവശ്യപ്പെട്ടു. ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തെ ദിവ്യപ്രണയം എന്നപേരിൽ വെള്ളപൂശുകയാണ് .
ഒരു യുവതിയെ ദീർഘകാലം മാനസികമായും ശാരീരികമായും പീഡിപ്പിച്ച വ്യക്തിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കാൻ മനുഷ്യാവകാശ കമ്മിഷനും കേരള വനിതാകമ്മിഷനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.