കോഴിക്കോട്: കൊവിഡ് രോഗികൾക്ക് ഓക്സിജൻ സൗകര്യത്തോടെ കിടത്തി ചികിത്സാ സൗകര്യമൊരുക്കി കോർപ്പറേഷൻ 17ാം ഡിവിഷനിൽ വേറിട്ട മാതൃക. വാർഡ് കൗൺസിലർ അഡ്വ.സി.എം ജംഷീർ മുൻകൈയെടുത്താണ് ചെലവൂരിലെ ശാഫി ദവാ ഘാന ആശുപത്രിയിൽ കൊവിഡ് വാർഡ് ഒരുക്കിയിരിക്കുന്നത്. ഓക്സിജൻ ചാലഞ്ചിലൂടെ വാർഡിൽ നിന്ന് ശേഖരിച്ച രണ്ട് ഓക്സിജൻ കോൺസെൻട്രേ​റ്റർ ഉപയോഗിച്ചാണ് ഡോ. സഹീർ അലിയുടെ നേതൃത്വത്തിൽ വാർഡ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ശാഫി ദവാ ഘാനയുമായി സഹകരിച്ചു വാർഡിൽ ജനജാഗ്രത സമിതിയും പ്രവർത്തനം ആരംഭിച്ചു.