​രാമനാട്ടുകര: ​ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതിനാൽ രാമനാട്ടുകര​, ഫറോക്ക് മുനിസിപ്പാലിറ്റി​കളിലും​​ കടലുണ്ടി ഗ്രാമപഞ്ചായത്തിലും ലോക്ക്ഡൗൺ ഇളവുകളില്ല. ടി.പി.ആർ 25 ശതമാനത്തിൽ ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, പലചരക്ക് കടകൾ, പൊതുവിതരണ കേന്ദ്രങ്ങൾ, ആശുപത്രികൾ, മറ്റു ആരോഗ്യപരിപാലന കേന്ദ്രങ്ങൾ, ഫാർമസികൾ എന്നിവ ഒഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് പ്രവർത്തനസമയം. ആശുപത്രികൾക്കും ഫാർമസികൾക്കും 24 മണിക്കൂർ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കും.

മൊബൈൽ ​കൊവിഡ് പരിശോധന

രാമനാട്ടുകര: ​​ ഇന്ന് രാവിലെ ​10.30ന് രാമനാട്ടുകര ഗണപത് ​ എ.യു.പി സ്കൂളിൽ​ മൊബൈൽ ​കൊവിഡ് പരിശോധന നടക്കും. സ്പോർട്ട് രജിസ്‌ട്രേഷൻ ആയിരിക്കുമെന്ന് രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ​ ബുഷറ ​റഫീഖ് അറിയി​ച്ചു.