ചേളന്നൂർ: കൊവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്ക് ഓൺലൈനായി ഫിസിയോതെറാപ്പി ചികിത്സാ മാർഗനിർദേശങ്ങൾ നൽകുന്ന 'ഉന്നതി' പദ്ധതി കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോർഡിനേഷൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ എം.കെ. രാഘവൻ എം.പി ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അദ്ധൃക്ഷത വഹിച്ചു. കെ.എ.പി.സി ജനറൽ സെക്രട്ടറി ഡോ.ഹമീദ് റിയാസുദ്ദീൻ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്,അസ്‌കർ അലി പ്രസിഡന്റ് കെ.പി.ബി.സി, സി.പി നൗഷീർ , സുരേഷ് കുമാർ, കവിത, മെഡിക്കൽ ഓഫീസർ രമേശൻ, ഗംഗാഭായ് എന്നിവർ പ്രസംഗിച്ചു.
സഹായം ആവശൃമുള്ളവർ 9995959273,9809574262എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.