കോഴിക്കോട്: നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെതിരെ ഗവ. കോൺട്രാക്ടർമാർ സമരത്തിലേക്ക്. പ്രശ്‌നപരിഹാരം ഇനിയും വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ 17ന് സംസ്ഥാനത്തെ പൊതുമരാമത്ത് ഓഫീസുകൾക്ക് മുന്നിൽ നില്പ് സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, ജനറൽ സെക്രട്ടറി പി.വി.കൃഷ്ണൻ എന്നിവർ പറഞ്ഞു.