കോഴിക്കോട്: ഡയാലിസിസ് രോഗികൾക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് 4,000 രൂപവീതം ധനസഹായം നൽകുമെന്നും ആശാപ്രവർത്തകരെ ബന്ധപ്പെടണമെന്നും അറിയിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു. 'സ്നേഹസ്പർശം' പദ്ധതി പ്രകാരമാണ് ജില്ലാ പഞ്ചായത്ത് ഡയാലിസിസ് സഹായം നൽകുന്നത്. 2012ൽ ആരംഭിച്ച പദ്ധതിപ്രകാരം ഒരു ഡയാലിസിസിന് 250 രൂപ നിരക്കിൽ ഒരാൾക്ക് 12 ഡയാലിസിസുകൾക്ക് മാസത്തിൽ 3000 രൂപ വീതം ഒമ്പത് വർഷമായി നൽകി വരുന്നു. വൃക്ക മാറ്റിവെച്ചവർക്ക് ഇമ്മ്യൂണോസപ്രസീവ് മരുന്നുകളും 2013 മുതൽ സൗജന്യമായി നൽകുന്നു. കരൾ മാറ്റിവെച്ചവരേയും കഴിഞ്ഞ വർഷം മുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി. കൊവിഡ് സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുകയാ
ണെന്നും സെക്രട്ടറി അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താവാകുന്നതിന് കോഴിക്കോട് ജില്ലക്കാരായവർക്ക് അപേക്ഷ നൽകാം. അപേക്ഷാഫോറം www.snehasparsham.com വെബ് സൈറ്റിലും ജില്ലാപഞ്ചായത്തിലെ സ്നേഹസ്പർശം ഓഫീസിൽ നേരിട്ടും ലഭിക്കും.