k-k-babu
കെ.കെ.ബാബു

പയ്യോളി:ഇരുപത്തിയാറു വർഷത്തെ സേവനത്തിനു ശേഷം മണിയൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നും ഹെൽത്ത് ഇൻസ്‌പെക്റായി വിരമിച്ച കെ. കെ. ബാബുവിന് പ്രിയദർശിനി ആർട്സിന്റെ നേതൃത്വത്തിൽ "ആദരപൂർവ്വം ബാബുവേട്ടന്" വെർച്ചുവൽ സ്വീകരണം സംഘടിപ്പിച്ചു. സർവീസ് കാലയളവിൽ ആത്മാർത്ഥതയും സത്യ സന്ധതയും കാത്തു സൂക്ഷിച്ച കെ.കെ ബാബുവിനെ അനുമോദിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഒത്തുചേർന്നു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. സജിത്ത് പുന്നോളി അധ്യക്ഷത വഹിച്ചു.കടന്നപ്പള്ളി രാമചന്ദ്രൻ , കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, കോഴിക്കോട് മേയർ ബീന ഫിലിപ്പ്,പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ്, വാർഡ് കൗൺസിലർമാരായ അരവിന്ദാക്ഷൻ,രേഖ, രേവതി തുളസീദാസ്,സ്മിതേഷ്, അഡിഷണൽ ഡി.എം.ഒ പിയുഷ് നമ്പൂതിരിപ്പാട്, ഡോ.സക്കീർ ഹുസൈൻ, മണിയൂർ എഫ്..സി മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് ,ഡോ.പാർവതി, പ്രജീഷ്, സന്തോഷ് കീഴാറ്റൂർ, സജി മൂരാട്, വടകര മ്യൂസിഷ്യൻ വെൽഫേർ അസോസിയേഷൻ പ്രസിഡന്റ്‌ രാംലാൽ ഷമ്മി, തുടങ്ങിയവർ പ്രസംഗിച്ചു.കെ. കെ. ബാബു മറുപടി പ്രസംഗം നടത്തി.കെ.കെ.ബാബു പ്രിയദർശിനി ആർട്സിന്റെ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും, അശോക് മൂരാട് നന്ദിയും പറഞ്ഞു.