രാമനാട്ടുകര​:​രാമനാട്ടുകര അങ്ങാടിയിൽ നടക്കുന്ന ​ സൗന്ദര്യവൽകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആക്ഷേപങ്ങൾ പരിശോധിച്ച് പദ്ധതി കുറ്റമറ്റ രീതിയിൽ ഉടൻ പൂർത്തിയാക്കണമെന്ന് സി.പി​.എം. രാമനാട്ടുകര നഗരത്തിന്റെ സമഗ്ര വികസനത്തിനുതകുന്നതുമായ പദ്ധതിയിപ്പോൾ ചില കച്ചവട ലോബിയുടെ താൽപര്യപ്രകാരം മാറ്റി മറിക്കുകയാണ് . ഇതിന് ഭരണസമിതിയും കൂട്ട് നിൽക്കുകയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. കഴിഞ്ഞ നഗരസഭ ഭരണസമിതി സുതാര്യതോടെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത്.എന്നാൽ ഭരണമാറ്റത്തോടെ എല്ലാം തകിടം മറിഞ്ഞു. സ‌ർവേയ്ക്ക് വിരുദ്ധമായി , അതിരു നിശ്ചയിച്ച കല്ലുകൾ പോലും പിഴുതുമാറ്റി ഡ്രയിനേജ് നിർമ്മിക്കുന്നതായും പരക്കെ ആക്ഷേപമുണ്ട്. കോടികൾ ചെലവിട്ട് നടപ്പാക്കുന്ന വികസന പദ്ധതി നടത്തിപ്പിലെ നിരുത്തരവാദപരമായ സമീപനം ഉടൻ തിരുത്തി, സമയബന്ധിതവും കൃത്യതയോടെയും പദ്ധതി ഉടൻ പൂർത്തിയാക്കാൻ മടിച്ചാൽ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും സി.പി.എം മുന്നറിയിപ്പ് നൽകി. .