death

വടകര: സി.പി.എം നേതാവും വടകര മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ ടി.പി.ചന്ദ്രൻ (72) നിര്യാതനായി. മസ്തിഷ്‌കസംബന്ധമായ രോഗത്തിനു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ്. ദീർഘകാലം കൗൺസിലറായിരുന്നു. കരിമ്പനപ്പാലത്ത് മരം വ്യാപാരിയായിരുന്ന ഇദ്ദേഹം വ്യാപാരി വ്യവസായി സമിതി നേതാവുമായിരുന്നു.

ഭാര്യ: സുശീല. മക്കൾ: ഷനീഷ് ( ഉണ്ണി കരിമ്പനപ്പാലം), ഷൈന, ഷജിന (അദ്ധ്യാപിക, മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ), ഷാജി (ദുബൈ). മരുമക്കൾ: ബിജു ( വടകര നഗരസഭ കൗൺസിലർ), സനൂപ് (കണ്ണൂർ), അഭിന (ലോകനാർകാവ്), കാവ്യ (കീഴൂർ). സഹോദരങ്ങൾ: ശശീന്ദ്രൻ (യു.എൽ.സി.സി), സുരേന്ദ്രൻ (മര വ്യാപാരി ), പരേതനായ പ്രകാശൻ.