തുണേരി : അനുദിനം അനിയന്ത്രിതമായി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും, വർദ്ധനവിന് ആനുപാതികമായി നികുതി വരുമാനം വേണ്ടെന്ന് വെക്കാത്ത സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിൽ പ്രധിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരി പട്ടാണി പെട്രോൾ പമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് യു.കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.രാമചന്ദ്രൻ , ടി.മൂസ്സ ഹാജി, അഡ്വ.വി.അലി, പി.പി സുരേഷ് കുമാർ, വി.കെ രജീഷ്, കെ.മധു മോഹനൻ, ഫസൽ മാട്ടാൻ, എൻ.കെ അഭിഷേക്, വി.എം ബിജേഷ് , ഇ.പി സുജിത് , കെ.പി ലിഷ തുടങ്ങിയവർ പ്രസംഗിച്ചു.