ചേളന്നൂർ: ചേളന്നൂർ എട്ടേ രണ്ടിൽ വീടിന് തീപിടിച്ചു.ആളപായമില്ല. പുറായിൽ ചന്ദ്രിയുടെ വീടിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്.
ഓട് പൊട്ടിതെറിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഗ്യാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തു മാറ്റിയത് വൻ ദുരന്തമാണ് ഒഴിവായത്. അടുക്കള ഭാഗം ഭാഗികമായി കത്തി നശിച്ചു. പാത്രങ്ങൾ മേശ ഉൾപ്പെടെ എകദേശം 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സി.പി നൗഷീർ, വാർഡ് മെമ്പർമാരായ പ്രകാശൻ മൂത്തേടത്ത് , വി.എം ഷാനി, തുടങ്ങി വിവിധ രാഷ്ട്രീയ സാമുഹ്യ പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.