കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ 27ാം ചരമവാർഷികത്തിൽ നമ്മൾ ബേപ്പൂരിന്റ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തും. പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ഇതു സംബന്ധിച്ച് ആലോചനാ യോഗം ചേർന്നു. ഓൺലൈൻ യോഗത്തിൽ ജില്ലാ കളക്ടർ വി. സാംബവശിവ റാവു സന്നിഹിതനായിരുന്നു.മന്ത്രി ചെയർമാനും കെ.ജെ.തോമസ് ജനറൽ കൺവീനറായും കെ ആർ .പ്രമോദ് കോ ഓഡിനേറ്ററായും കമ്മറ്റി രൂപികരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ പൂർണ്ണരൂപം ബഷീർ കുടുംബത്തോടും കലാസാംസ്‌കാരിക സാഹിത്യ പ്രവർത്തകരോടും ചർച്ച ചെയ്ത് തീരുമാനിക്കും.