കോഴിക്കോട്: പുലിമുട്ടിൽ ഇടിച്ചു തകർന്ന മത്സ്യബന്ധന വള്ളവും എൻജിനും പുനസ്ഥാപിക്കാൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ബോട്ട് ഓപ്പറേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രമൻ ആവശ്യപ്പെട്ടു. പരീച്ചിൻറകത്ത് പി.നിസാർ, തലക്കലകത്ത് ടി.അസീസ് എന്നിവരുടെ 'ഇബ്രാഹിം ബാദുഷ' എന്ന വള്ളമാണ് കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ അകപ്പെട്ട് ചാലിയം ഭാഗത്തെ പുലിമുട്ടിൽ ഇടിച്ച് തകർന്നത്. 48 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടം. സംഭവത്തിൽ വള്ളത്തിൻെറ എൻജിനും വലയും പൂർണ്ണമായും തകർന്നു. 1 കോടിയിലധികം നാശനഷ്ടമാണ് കണക്കാക്കുന്നത്.