കോഴിക്കോട് : കാർഷിക കടങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കേറ്ററിംഗ് മേഖലയ്ക്കും ലഭ്യമാക്കണമെന്ന് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കുക. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഭക്ഷണ വിതരണം ലൈസൻസുള്ള കമ്പനികളെ ഏൽപ്പിക്കുക,കേറ്ററിംഗ് രംഗത്ത് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നികുതി ഘടന ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് ജാഫർ സാദിഖ് അദ്ധ്യക്ഷനായിരുന്നു, ജില്ലാ സെക്രട്ടറി പ്രേംചന്ദ് വള്ളിൽ, ടി കെ രാധാകൃഷ്ണൻ, പി ഷാഹുൽഹമീദ്, കെ.ബേബി എന്നിവർ പ്രസംഗിച്ചു.