കോഴിക്കോട് : എ.ബി.വി.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സ്റ്റുഡന്റ്‌സ് ഫോർ സേവയും സംയുക്തമായി നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിക്കുന്ന അക്ഷര വണ്ടിയുടെ ജില്ലാതല ഉദ്ഘാടനവും പഠന സാമഗ്രികളുടെ വിതരണവും ജില്ല പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ ബാലുശ്ശേരി പൂനത്ത് തുരുത്തമല കോളനിയിൽ നിർവഹിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളിലേക്ക് വരും ദിവസങ്ങളിൽ പഠനോപകരണങ്ങളും പാഠപുസ്തകങ്ങളുമായി എ.ബി.വി.പി പ്രവർത്തകരും സ്റ്റുഡന്റ്‌സ് ഫോർ സേവാ പ്രവർത്തകരും എത്തുമെന്ന് സി.കെ. ഹരികൃഷ്ണൻ പറഞ്ഞു.എ.ബി.വി.പി ജില്ലാ കമ്മിറ്റി അംഗം നന്ദകുമാർ, പൂനത്ത് സ്ഥാനീയ സമിതി അംഗങ്ങളായ വൈഷ്ണവ്, അജയ് കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.