കോഴിക്കോട്: റേഷൻ വിതരണം സുഗമമാക്കാൻ ഒ.ടി.പി സമയം നാലു മിനുട്ടെങ്കിലുമായി ദീർഘിപ്പിക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി അധികൃതരോട് ആവശ്യപ്പെട്ടു.ഇ പോസ് മെഷീനുകളിൽ വിരൽ പതിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഒ.ടി.പി മാർഗം ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ, പല മൊബൈൽ കമ്പനികളുടേയും ഒ.ടി.പി ലഭിക്കാൻ വെെകുന്ന സാഹചര്യത്തിൽ മിക്കപ്പോഴും ഉപഭോക്താക്കൾക്കും റേഷൻ കിട്ടാതെ മടങ്ങേണ്ടി വരുന്നു. ഇ.പോസ് മെഷീനിൽ ഒ.ടി.പി യ്ക്ക് ഒരു മിനുട്ട് സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.