1
കിറ്റ് വിതരണോദ്ഘാടനം കക്കോടി ഏരിയാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ നിർവഹിക്കുന്നു

ചേളന്നൂർ: സി.പി.എം ഇച്ചന്നൂർ വെസ്റ്റ് - ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം കക്കോടി ഏരിയ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാ‌ർഡ് മെബർ പ്രകാശൻ അദ്ധ്യക്ഷനായി. പി.എസ് വത്സൻ,

ബ്ലോക്ക് പഞ്ചാത്ത് അംഗം എൻ. ഫാസിൽ, ടി.കെ.സോമനാഥൻ, സി.പി.സുബാജ് , കെ.നി ഖിൽ, എന്നിവർ പ്രസംഗിച്ചു. പി.കെ ശിവാനന്ദൻ സ്വാഗതവും കെ.കെ.മുരളി നന്ദിയും പറഞ്ഞു.