കുറ്റ്യാടി:പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ്
അശ്വസി കാഞ്ഞിരകണ്ടി റോഡിലാണ് നാട്ടുക്കാരുടെ പ്രതിഷേധം. തൊട്ടിൽപാലം -മുള്ളൻകുന്ന് റോഡിൽ നടുത്തോട് പാലം പുനർ നിർമ്മിക്കാനായി പൊളിച്ച് മാറ്റിയപ്പോൾ ബദൽ റോഡായി ഉപയോഗിച്ച റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി മാറിയതാണ്. നടുത്തോട് പാലം പണി കഴിഞ്ഞതോടെ മരുതോങ്കര പഞ്ചായത്തിലുൾപ്പെട്ട ഭാഗം ഗതാഗത യോഗ്യമാക്കി. എന്നാൽ കാവിലുംപാറ പഞ്ചായത്തിൽപ്പെട്ട ഭാഗം ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്.