കോഴിക്കോട്: 73ാം പിറന്നാൾ ദിനത്തിൽ കവി പി.കെ.ഗോപിയുടെ 'ഭൂമിയുടെ പുല്ലാങ്കുഴൽ' കവിതാ സമാഹാരം എഴുത്തുകാരൻ പ്രൊഫ. വി. സുകുമാരൻ നായർ പ്രകാശനം ചെയ്തു. കാളാണ്ടിത്താഴം ദർശനം സാംസ്‌കാരികവേദി പ്രസിഡന്റ് എം.എ.ജോൺസൺ പുസ്തകം ഏറ്റുവാങ്ങി. സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.ജോൺ മണ്ണാറത്തറ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് , പി.കെ.ഗോപിയുടെ ഭാര്യ കോമളം, മകളും കവയിത്രിയുമായ ആര്യാഗോപി, ആര്യയുടെ ഭർത്താവ് ജോബി, മകൻ ജഹാൻ ജോബി എന്നിവരും പങ്കെടുത്തു.