1
സാന്ത്വനം ചാരിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തപ്പോൾ

ചേളന്നൂർ: ചേളന്നൂർ അമ്പലപ്പാട് നാലാം വാർഡിൽ സാന്ത്വനം ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ അൻപത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി. സത്യഭാമ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചാരിറ്റി കൺവീനർ പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈ.എം അഭിലാഷ് , എൽ.പി ഹരീഷ്,വിലാസിനി വിശ്വനാഥൻ, പി.പി സന്തോഷ്, കെ.എം പ്രമോദ്, എം.പി റുബിഷ്, കെ.നാസർ,എം.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.