കോഴിക്കോട്: സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് നൽകാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൊസൈറ്റീസ് ഫോർ റിഹാബിലിറ്റേഷൻ ഓഫ് ദി ഡി ഫ്രണ്ട്ലി ഏബിൾഡ് (എസ്.ആർ.ഡി.എ) ചെയർമാൻ ഷാഹുൽ മടവൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്ഷ്യകിറ്റ് നൽകുന്ന സാഹചര്യത്തിൽ ഏറെ പ്രയാസമനുഭവിക്കുന്ന സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകണം.ഭിന്നശേഷി കുട്ടികൾക്ക് നിലവിലെ ഓൺലൈൻ പഠനത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ പിന്തുണ നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.വിവിധ തെറാപ്പികൾ ആവശ്യമായ കുട്ടികൾക്ക് ഓൺലൈൻ വഴിയോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തിയോ തെറാപ്പികൾ നൽകാനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു