1
ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം ലഭിച്ച ഡിവൈഎഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് അവർഡ് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക്. ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് ജില്ലാ സെക്രട്ടറി വി. വസീഫ് അവർഡ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ്, ട്രഷറർ പി.സി ഷൈജു, ഡോ. ദീപ നാരായണൻ (അസോസിയേറ്റ് പ്രൊഫസർ), ഡോ. അർച്ചന രാജൻ (അസിസ്റ്റന്റ് പ്രൊഫസർ), കെ.എം ബാലചന്ദ്രൻ (സീനിയർ സൈന്റിഫിക്ക് ഓഫിസർ) എന്നിവർ പങ്കെടുത്തു.2020 മുതൽ വിവിധ മേഖലകളിൽ നിന്നുള്ള ഡി.വൈ.എഫ്.ഐ വോളിണ്ടിയന്മാർ എല്ലാ ദിവസവും മെഡിക്കൽ കോളേജിൽ രക്തദാനം ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനം ഘട്ടത്തിൽ പോലും രക്ത ദാനം മുടങ്ങാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡി.വൈ.എഫ്.ഐ രക്തദാനം ചെയ്തിരുന്നു.