കുറ്റ്യാടി : കൊവിഡിൽ ദുരിതമനുഭവിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ ( കെ.എൽ.എസ് എ) ആവശ്യപെട്ടു. ഈ മേഖയിൽ ജോലി ചെയ്യുന്നവർക്ക് അടിയന്തര സഹായം നൽകണമെന്നും
കേരള ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ കോഴിക്കോട് ജില്ല എക്സ്ക്യുട്ടീവ് യോഗം ആവശ്യപെട്ടു.
ജില്ലാ പ്രസിഡൻ്റ് ഷാഫി മൂയിപ്പോത്ത് ജില്ലാ സെക്രട്ടറി സുന്ദരൻ കോഴിക്കോട് ട്രഷറർ ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.