കോഴിക്കോട്: പരിസ്ഥിതിയുടെ പുനസ്ഥാപനം എന്ന പ്രമേയവുമായി എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി വാരാഘോഷ പരിപാടികൾ സമാപിച്ചു. പൊതു ഇടങ്ങളിലും പ്രവർത്തകരുടെ വീട്ടുവളപ്പിലുമായി പതിനായിരം ഫല വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കൽ, മഴക്കാല പൂർവ ശുചീകരണം, മുൻ വർഷങ്ങളിൽ നട്ടുപിടുപ്പിച്ച തൈകളുടെ പരിപാലനം, തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. സമാപനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ ഫസൽ ഗഫൂർ നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആർ.കെ ഷാഫി അദ്ധ്യക്ഷത വഹിച്ചു. സി.ടി സക്കീർ ഹുസൈൻ, പി.കെ അബ്ദുൾ ലത്തീഫ്, എ.ടി.എം അഷ്റഫ്,പി.എച്ച് മുഹമ്മദ്, വി.പി.അബ്ദുറഹ്മാൻ,ഡോ.ഹമീദ് ഫസൽ ഷാഫി പുൽപ്പാറ , ബി.വി ആഷിർ. തുടങ്ങിയവർ ,

പങ്കെടുത്തു.